banner

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ ഒരിക്കലും ജനങ്ങള്‍ അധികാരത്തില്‍ വെച്ച് പൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍


സ്വന്തം ലേഖകൻ
റയ്പൂര്‍ : ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണം ജനങ്ങള്‍ മടുത്തു. ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ എടിഎം ആണെന്നും. കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ വെച്ചു പുറപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പിന്നോട്ട് അടിക്കുകയും ജനങ്ങള്‍ക്ക് അവകാശപ്പെട്ട സമ്പാദ്യം കൊള്ളയടിക്കുകയും ചെയ്ത സര്‍ക്കാരിനെ ജനങ്ങള്‍ ഒരിക്കലും വെച്ച് പൊറുപ്പിക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ആവേശത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായ നിലപാടാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വലിയ വികസന പദ്ധതികളാണ് നടപ്പാക്കിയത്.

പല പദ്ധതികളും പൂര്‍ത്തികരിക്കുകയും പലതും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജനങ്ങള്‍ക്ക് ശൗചാലയം നിര്‍മ്മിച്ച് നല്‍കി. കഴിഞ്ഞ ഏതാനം വര്‍ഷമായി സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു

Post a Comment

0 Comments