സ്വന്തം ലേഖകൻ
ഗസ്സ : വടക്കൻ ഗസ്സയിൽനിന്നു പലായനം ചെയ്യുന്ന ഫലസ്തീനികൾക്ക് സുരക്ഷിതപാത ഒരുക്കണമെന്ന ആവശ്യവുമായി യു.എസ്. അതുവരെ കരയുദ്ധം പാടില്ലെന്നും യു.എസ് നിർദേശിച്ചിട്ടുണ്ട്. ഗസ്സയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്നും അടിയന്തരമായി വെടിനിർത്തണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടു. അതിനിടെ, പലായനം ചെയ്യുന്ന ഫലസ്തീനികൾക്കുനേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നും ഇതിൽ 70 പേർ കൊല്ലപ്പെട്ടതായും ഹമാസ് ആരോപിച്ചു. ഗസ്സയിൽ ഇസ്രായേൽ സേന റെയ്ഡ് തുടരുന്നതായും റിപ്പോർട്ടുണ്ട്. സാധാരണക്കാർക്ക് സുരക്ഷിതപാത ഒരുക്കുംവരെ കരയുദ്ധം പാടില്ലെന്നാണ് അമേരിക്ക ഇസ്രായേലിനെ അറിയിച്ചത്. ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉച്ചയ്ക്കുശേഷം ഈജിപ്ത് റഫാ അതിർത്തി തുറക്കും. ഗസ്സയിലുള്ള യു.എസ് പൗരന്മാർ ഉൾപ്പെടെയുള്ള വിദേശികളെ ഇതുവഴി രക്ഷിക്കുമെന്നാണ് അറിയുന്നത്.
.jpg)
0 Comments