banner

പി.ആര്‍ ഏജൻസിയെ കെട്ടിപ്പിടിച്ചാണ് പിണറായി നടക്കുന്നത്!, കള്ളം പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലെയെന്നും എന്തൊരു തൊലിക്കട്ടിയാണിതെന്നും പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ് എങ്ങനെ രാഷ്ട്രീയം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് വി.ഡി സതീശൻ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോണ്‍ഗ്രസ് എങ്ങനെ രാഷ്ട്രീയം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടത്തുന്നത് പി.ആര്‍ ഏജൻസിയാണ്. പി.ആര്‍ ഏജൻസിയെ കെട്ടിപ്പിടിച്ചാണ് പിണറായി നടക്കുന്നത്. കള്ളം പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലെന്നും എന്തൊരു തൊലിക്കട്ടിയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

ഭരണത്തിന്‍റെ മറവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും കൊള്ളയാണ് നടത്തുന്നതെന്ന യു.ഡി.എഫിന്‍റെ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. അഴിമതിയുടെ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുന്ന കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.

ആരോപണങ്ങളില്‍ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയാറായിട്ടില്ല. കരുവന്നൂര്‍ സഹകരണ ബാങ്ക് അടക്കമുള്ള ക്രമക്കേടുകള്‍ മൂടിവെക്കാനാണ് ശ്രമിക്കുന്നത്. ഇത്രയും കാര്യക്ഷമതയില്ലാത്ത സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ലെന്നും വി.ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Post a Comment

0 Comments