സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്തു കഴിഞ്ഞാലുടന്‍ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. നിര്‍മാണത്തിനായുള്ള പാരിസ്ഥിതിക അനുമതിക്ക് അദാനി പോര്‍ട്സ് അപേക്ഷിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞത്തിനു സ്ഥിരം സുരക്ഷാ കോഡ് ലഭിക്കണമെങ്കില്‍ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. 3,100 മീറ്റര്‍ നീളത്തില്‍ പുലിമുട്ട്, 800 മീറ്റര്‍ നീളത്തില്‍ കപ്പലടുപ്പിക്കാനുള്ള ബര്‍ത്ത്, നാലു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ യാര്‍ഡ്, ചരക്കുനീക്കത്തിന് എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളും, ഇതെല്ലാം അടങ്ങുന്ന ഒന്നാം ഘട്ടമാണ് അടുത്ത വര്‍ഷം മെയ് മാസം കമ്മീഷനിങ്ങിനായി വേണ്ടത്. രണ്ടാം ഘട്ടമെത്തുമ്പോള്‍ 400 മീറ്റര്‍ കൂടി ബര്‍ത്തിന്റെ നീളം കൂടും.

0 Comments