banner

വാർത്ത പിൻവലിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു: അസോസിയേറ്റ് എഡിറ്റർ


ന്യൂസ് ഡെസ്ക്ക് : അഷ്ടമുടി ലൈവ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത  പിൻവലിക്കേണ്ടി വന്നതിൽ അസോസിയേറ്റ് എഡിറ്റർ ഖേദം രേഖപ്പെടുത്തി. 'തൃക്കരുവ ഗ്രാമ പഞ്ചായത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്, പ്രതിഷേധിക്കുമെന്ന് കേരള കോൺഗ്രസ് ബി' എന്ന തലക്കെട്ടിൽ ഫേസ്ബുക്ക് പേജിൽ 06/10/2023ൽ പ്രസിദ്ധീകരിച്ച വാർത്തയാണ് പിൻവലിച്ചത്. വാർത്തയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട  സാങ്കേതിക കാരണങ്ങളാണ് പിൻലിക്കുന്നതിലേക്ക് നയിച്ചതെന്നാണ് അഷ്ടമുടി ലൈവ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഇൻഷാദ് സജീവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

കുറിപ്പ് താഴെ വായിക്കാം

അഷ്ടമുടി ലൈവ് ന്യൂസ് ഫേസ്ബുക്ക് പേജിൽ 06/10/2023 ൽ 'തൃക്കരുവ ഗ്രാമ പഞ്ചായത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്, പ്രതിഷേധിക്കുമെന്ന് കേരള കോൺഗ്രസ് ബി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത പിൻവലിക്കുന്നു. പ്രിയ പ്രേക്ഷകർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ അഷ്ടമുടി ലൈവ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ എന്ന നിലയിൽ ഖേദം രേഖപ്പെടുത്തുന്നു. വാർത്തയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട  സാങ്കേതിക കാരണങ്ങളാണ് പിൻലിക്കുന്നതിലേക്ക് നയിച്ചത്. പ്രേക്ഷക സമൂഹം നൽകിയ പിന്തുണ തുടർന്നും അഭ്യർത്ഥിക്കുന്നു.

ഇൻഷാദ് സജീവ്
അസോസിയേറ്റ് എഡിറ്റർ
07/10/2023



إرسال تعليق

0 تعليقات