കൊല്ലം : കൊല്ലം ശ്രീനാരായണ കോളേജിലെ (എസ്.എൻ കോളേജ്) ഒന്നാം വർഷ വിദ്യാർഥിയെ എസ്.എഫ്.ഐ നേതാക്കളടങ്ങുന്ന സംഘം ക്യാമ്പസിനുള്ളിൽ റാഗിംഗ് നടത്തിയതായി പരാതി. എസ്.എഫ്.ഐ നേതാക്കളുടെ മർദ്ദനമേറ്റ വിദ്യാർഥി സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോളേജിലെ ഒന്നാം വർഷ സംസ്കൃതം വിദ്യാർഥിയായ ഇജാസിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എസ്.എഫ്.ഐ പ്രവർത്തകരുമായി കഴിഞ്ഞ ദിവസം കോളേജിലുണ്ടായ സംഘർഷത്തിൽ മൂന്നാം വർഷ മലയാളം വിദ്യാർഥി പ്രവീണിന് പരിക്കേറ്റു. പരസ്പരം കൊടിതോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ കോളേജ് അധികൃതർ നടപടികൾ എടുക്കുമെന്ന് സൂചനയുണ്ട്.
0 تعليقات