banner

ലോക ക്രിക്കറ്റിലെ 'എല്‍ ക്ലാസിക്കോ'!, ടോസ് ഇന്ത്യയ്ക്ക്, ടീമിൽ അപ്രതീക്ഷിത മാറ്റം, ഇരു ടീമുകളുടെയും പ്ലേയിംഗ് ഇലവൻ ഇങ്ങനെ


സ്വന്തം ലേഖകൻ
ഏകദിന ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ രോഹിത്തിന് ടോസ് ഭാഗ്യം. ആദ്യ രണ്ട് മത്സരത്തിൽ രോഹിതിനെ ടോസ് ഭാഗ്യം കനിഞ്ഞിരുന്നില്ല.  ടോസ് നേടിയ ഇന്ത്യ പ്രതീക്ഷിച്ചതുപോലെ ബോളിങ് തിരഞ്ഞെടുത്തു . കരുത്തരായ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ടീം അഫ്ഗാനിസ്ഥാനെതിരേ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. പാകിസ്ഥാനും തങ്ങളുടെ രണ്ട് മത്സരങ്ങളിൽ ജയം സ്വന്തമാക്കിയിരുന്നു .

ഡെങ്കിപ്പനി ബാധിച്ചിട്ട് ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തി എന്നതാണ് സന്തോഷം നൽകുന്ന വാർത്ത. ഇഷാൻ കിഷന് ഇതോടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു. പാകിസ്ഥാൻ ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ല.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്

Post a Comment

0 Comments