banner

കെഎസ്ആർടിസി ബസിന് മുന്നിൽ വഴിതരാതെ കാർ!, സഡൻ ബ്രേക്കിട്ടും, ബസിന് കുറുകെ സഞ്ചരിച്ചും വെല്ലുവിളി, ബസ് നിർത്തിയതോടെ കാറിൽ നിന്നിറങ്ങി യുവാക്കളുടെ പരാക്രമം, പരാതി


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേശവദാസപുരത്ത് കെ എസ് ആർ ടി സി ബസിന് മാർഗതടസം സൃഷ്ടിച്ച് യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലാണ് യുവാക്കളുടെ അതിക്രമം. കാറില്‍ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡന്‍ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്.

ബസിലെ യാത്രക്കാര്‍ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേള്‍ക്കാം. അഭ്യാസം തുടര്‍ന്നതോടെ ബസ് നിര്‍ത്തി. യുവാക്കളും ഈ സമയം കാറില്‍ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോര്‍വിളി തുടങ്ങി.

അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മടങ്ങി. യാത്രാ തടസമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പൊലീസിന് പരാതി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Post a Comment

0 Comments