banner

ട്രാൻസ്പോർട്ട് ബസിന്റെ ചില്ല് വാളുകൊണ്ട് തകർത്തു!, മദ്യലഹരിയിൽ അതിക്രമം കാണിച്ച യുവാക്കൾ പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. മുട്ടക്കാട് സ്വദേശി അഖിൽ, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര പൊലീസാണ് ഇവരെ പിടികൂടിയത്.

ഇന്നലെയാണ് സംഭവം. ബൈക്കിലെത്തിയ ഇവർ വാളുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഗ്ലാസുകൾ ആണ് തല്ലി തകർത്തത്. യുവാക്കൾ മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments