banner

യുവതി റെയിൽവേ പാളത്തിൽ കിടന്നു ; ​അനുനയിപ്പിക്കാൻ ശ്രമിക്കവേ ദമ്പതികൾ ട്രെയിൻ ഇടിച്ച് മരിച്ചു



സ്വന്തം ലേഖകൻ
വാരണാസി : ഉത്തർപ്രദേശ് വാരാണസിയിലെ സാരാനാഥ് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള പഞ്ച്കോശി റെയിൽവേ ക്രോസിങ്ങിൽ ദമ്പതികൾ ട്രെയിനിടിച്ചു മരിച്ചു. സർനാഥ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവിന്ദ് സോങ്കർ, ഭാര്യ ഖുശ്ബു സോങ്കർ എന്നിവരാണ് മരിച്ചത്. 

കടുത്ത മദ്യപാനിയായ യുവാവ് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വെച്ച് യുവതിയുമായി വഴക്കിടുകയായിരുന്നു. ഗോവിന്ദ് സോങ്കർ മദ്യപാനത്തിന് അടിമയായിരുന്നുവെന്നും ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുകയായിരുന്നുവെന്നും സാരാനാഥ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. 

തുടർന്ന് ഭാര്യ റെയിൽവേ ട്രാക്കിലേക്ക് പോയി. ഗോവിന്ദ് ഭാര്യയെ സമാധാനിപ്പിക്കാൻ പിന്നാലെ ചെന്ന് അവരെ കെട്ടിപ്പിടിച്ചു. എന്നാൽ, ദമ്പതികൾക്ക് ആറുവയസ്സുള്ള മകനും നാലും മൂന്നും വയസ്സുള്ള പെൺകുട്ടികളുമുണ്ട്.

Post a Comment

0 Comments