മലപ്പുറം : കൊണ്ടോട്ടി കിഴിശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കുഴിയംപറമ്പ് പുന്നക്കോടൻ ചന്ദ്രന്റെ മകൻ പ്രജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേർക്കായി കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. എടവണ്ണ, പൂക്കളത്തൂർ സ്വദേശികളായ രണ്ടുപേരാണ് പ്രജിത്തിനെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. നെഞ്ചിന് ഒന്നിലധികം കുത്തേറ്റ പ്രജിത്ത് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. തടയാൻ എത്തിയ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
പ്രജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പാർവതിയാണ് പ്രജിത്തിന്റെ മാതാവ്. സഹോദരങ്ങൾ: പ്രവീൺ, പ്രണവ്.
0 تعليقات