banner

സിസേറിയനായി നൽകിയ അനസ്തേഷ്യ കൂടിപ്പോയി!, അബോധാവസ്ഥയിൽ 20 ദിവസമായി തുടർന്ന യുവതി മരിച്ചു, 30കാരിയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ


സ്വന്തം ലേഖകൻ
കാസർഗോഡ് : 20 ദിവസത്തോളമായി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. സിസേറിയന് നല്‍കിയ അനസ്തേഷ്യ കൂടിപ്പോയതിനെ തുടര്‍ന്നാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം. മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കല്ലൂരാവിയിലെ പരേതനായ സി എച് സലാം ഹാജി – ഖദീജ ദമ്ബതികളുടെ മകള്‍ സമീറ (30) ആണ് മരിച്ചത്.

കഴിഞ്ഞമാസമാണ് യുവതിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഇവിടെ പ്രസവ ശസ്ത്രക്രിയക്ക് മുന്നോടിയായി നല്‍കുന്ന അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് സമീറ ബോധരഹിതയാവാൻ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബോധം തിരിച്ചുകിട്ടാതായതോടെ വിദഗ്ധചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments