സ്വന്തം ലേഖകൻ
കൊല്ലം : ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ദക്ഷിണമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. വര്‍ക്കല ഭാഗത്തേയ്ക്കാണ് സംഘം ആദ്യം പോയത് എന്ന് സൂചനയുടെ അടിസ്ാഥനത്തിൽ വര്‍ക്കല ഭാഗത്ത് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീ സംസാരിച്ച കടയുടമയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ തയ്യാറാക്കിയെങ്കിലും കുട്ടി ആരെയും തിരിച്ചറിഞ്ഞില്ല. സംഭവത്തിന് ശേഷം കുട്ടിയുടെ പേടി ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നാണ് മുത്തച്ഛന്‍ പറഞ്ഞത്. അതിനാല്‍ കുട്ടിയുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്. ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സൂത്രധാരന്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യക്തിവിരോധമാണോ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാല്‍ മാത്രമേ എന്തിനാണ് തട്ടിക്കൊണ്ടുപോയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറയുന്നു.
%20-%20Copy%20(53).jpg)
0 Comments