banner

ആശുപത്രിയിലെ ലിഫ്റ്റിനകത്ത് വെച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 53കാരന്‍ അറസ്റ്റില്‍


സ്വന്തം ലേഖകൻ
കാസര്‍ഗോഡ് : ആശുപത്രിയിലെ ലിഫ്റ്റിനകത്ത് വെച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയിലാണ് സംഭവം. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി മുഹമ്മദിനെയാണ് കുമ്പള ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ കുമ്പളയിലെ ആശുപത്രിയില്‍ എത്തിയതായിരുന്നു പത്തുവയസ്സുകാരി. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ 53കാരന്‍ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

തുടര്‍ന്ന് ലിഫ്റ്റിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മരുന്നു വാങ്ങി തിരികെ എത്തിയ മാതാവ് മകളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റിനു സമീപത്തു കുട്ടിയെ കണ്ടത്.

തുടര്‍ന്ന് കുട്ടി തനിക്കുണ്ടായ ദുരനുഭവം മാതാവിനോട് പറയുകയായിരുന്നു. ഉടന്‍തന്നെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുമ്പള പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്സോ, തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

0 Comments