banner

വീട്ടിൽ നിൽക്കാനെത്തിയ മകളെ കെട്ടിയിട്ട് പീഡിപ്പിച്ചു!, 65 കാരനായ പിതാവ് പിടിയിൽ, ഇയാൾ നാല് കല്യാണം കഴിച്ചിട്ടുള്ളതായി പോലീസ്


സ്വന്തം ലേഖകൻ
പേരാമ്പ്ര : 30-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 65-കാരനെ പേരാമ്പ്ര  പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്ബ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തനിച്ചു താമസിക്കുകയായിരുന്ന പിതാവിനൊപ്പം താമസിക്കാനായി എത്തിയപ്പോള്‍ നവംബര്‍ 10-ന് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. 

യുവതി നാട്ടിലെ മറ്റൊരാളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതിയെത്തിയത്. നാല് ഭാര്യമാരുള്ളയാളാണ് പിതാവെന്ന് പോലീസ് പറഞ്ഞു. സ്വന്തം വീട്ടിലേക്കു പോകുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ മഹിളാ മന്ദിരത്തിലാക്കി.

Post a Comment

0 Comments