പ്രത്യേക ലേഖകൻ
അഞ്ചാലുംമൂട് : ആധാരം എഴുത്ത് അസോസിയേഷൻ അഞ്ചാലുംമൂട് യൂണിറ്റ് സമ്മേളനം നടന്നു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോക്ടർ കെ രാജശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ മക്കളെ ആദരിക്കലും അദ്ദേഹം നിർവ്വഹിച്ചു. ശനിയാഴ്ച അഞ്ചാലുംമൂട്ടിലാണ് സമ്മേളനം നടന്നത്.
ആധാരം എഴുത്ത് അസോസിയേഷൻ അഞ്ചാലുംമൂട് യൂണിറ്റ് പ്രസിഡൻറ് എസ് മുരളീധരൻപിള്ള അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻറ് പി. വേണുഗോപാലൻ നായർ ജില്ലാ സെക്രട്ടറി എം.കെ. മണിലാൽ സംസ്ഥാന സെക്രട്ടറി ടി.വി അനിൽകുമാർ ജില്ലാ ട്രഷറർ കുഞ്ഞുമോൻ ജില്ലാ വൈസ് പ്രസിഡൻറ് വി.സലീം ജില്ലാ വനിതാ ചെയർപേഴ്സൺ ആർ. അമ്പിളി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ ജെ. രാജേന്ദ്രൻ പിള്ള, പൊന്നമ്മ ജയൻ ജില്ലാ ജോയിൻ സെക്രട്ടറിമാരായ എസ്. സുദേവൻ, കെ. സതീദേവി, എസ്.ബി ശിവപ്രസാദ്. ജില്ലാ ഉപദേശക സമിതി ചെയർമാൻ എൻ വിജയൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി എസ്. സുന്ദരേശൻ പിള്ള കൃതജ്ഞത രേഖപ്പെടുത്തി.
%20-%20Copy%20(22).jpg)
0 Comments