സ്വന്തം ലേഖകൻ
ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തിൽ. യുവതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം ഇതുപയോഗിച്ചുള്ള എഐ ചിത്രം തയ്യാറാക്കിയത്. സിനിമാ-സീരിയൽ താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് ആർക്കും അറിയില്ല. രേഖാ ചിത്രവുമായി എഐ ചിത്രത്തിന് വലിയ സാമ്യമുണ്ട്.
കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്‌കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ... എന്ന ക്യാപ്ഷനൊപ്പമാണ് നടിമാരും മറ്റും ഈ എഐ ചിത്രം ഷെയർ ചെയ്യുന്നത്. ഏതായാലും ഈ ചിത്രവും വൈറലാണ്. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, ആശ്രാമം മൈതാനത്ത് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു.
ഈ വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
പൊലീസും സമാനമായ ചിത്രം വികസിപ്പിച്ചുവെന്നാണ് സൂചന. ആ ചിത്രത്തിൽ മാസ്‌ക് ധരിച്ച യുവതിയുമുണ്ട്. കുട്ടിയെ ആദ്യം കണ്ട കുട്ടികളോട് ഈ ചിത്രം കാട്ടി പൊലീസ് കാര്യങ്ങൾ തിരക്കി. ആ ചിത്രത്തിന് സമാനമാണ് ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച സ്ത്രീയെന്നാണ് അവരുടേയും വിലയിരുത്തൽ. അങ്ങനെ വ്ന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഫോട്ടോയ്ക്ക് സമാനമായ ചിത്രം അന്വേഷണത്തിൽ നിർണ്ണായകമാകും. ഈ സ്ത്രീയെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകൂവെന്നതാണ് വസ്തുത. അതുകൊണ്ട് പൊലീസും എഐ ചിത്രത്തെ അടക്കം ഗൗരവത്തോടെ കാണുന്നുണ്ട്.
തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്ന് സംശയം. എന്നാൽ, ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞി ട്ടില്ല. ഇന്നലെ സ്ത്രീകളുടെ 3ലധികം ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും ആരെയും തിരിച്ചറിയാൻ കുട്ടിക്കു സാധിച്ചില്ല. ഭയമാകുന്നു എന്നു പറഞ്ഞതിനാൽ കൂടുതൽ ചിത്രങ്ങൾ കാണിക്കുന്നത് ഒഴിവാക്കി. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. സംഭവം നടന്ന് നാലാംദിവസവും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
.jpg)
0 Comments