സ്വന്തം ലേഖകൻ
ആലപ്പുഴ : ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍.
കലവൂര്‍ എ എൻ കോളനിയില്‍ അരുണ്‍ (മൊട്ട, കിച്ചു 28), മണ്ണഞ്ചേരി മണിമല വീട്ടില്‍ നിജാസ് (തട്ട് 27) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കൈനകരി സ്വദേശി ജോലികഴിഞ്ഞ് രാത്രി 9 മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ് ഡി കോളേജിനു മുൻവശത്ത് വച്ച് രണ്ടുപേര്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി. ചങ്ങനാശ്ശേരി ജംഗ്ഷന് കിഴക്ക് വശം എത്തിയ സമയം ബൈക്ക് ഓടിച്ചയാളിനെ മര്‍ദ്ദിച്ചശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 2400 രൂപ എടുക്കുകയായിരുന്നു.
ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് പ്രതികള്‍ ഓടിച്ചയാളിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
.jpg)
0 Comments