സ്വന്തം ലേഖകൻ
കണ്ണൂർ : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. കല്ല്യാശ്ശേരിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരാണ് ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയും മന്ത്രിമാരും വേദി വിട്ടയുടനാണ് പ്രതിഷേധമുണ്ടായത്. നവകേരള സദസ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രതിഷേധം നടക്കുന്നത്. സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
സംഭവത്തിന് പിന്നാലെ സിപിഐഎം പ്രവർത്തകർ പൊലീസിന് നേരെ തട്ടിക്കയറുന്ന സാഹചര്യവുമുണ്ടായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെയുള്ള കരിങ്കൊടി പ്രതിഷേധം എന്തുകൊണ്ടാണ് തടയാതിരുന്നത് എന്ന് ചോദിച്ചാണ് സിപിഐഎം പ്രവർത്തകർ പൊലീസിന് നേരെ തട്ടിക്കയറിയത്.
.jpg)
0 Comments