പ്രത്യേക ലേഖകൻ
തൃക്കരുവ : കേന്ദ്രസർക്കാരിന്റെ ഉജ്ജ്വല യോജന സൗജന്യ ഗ്യാസ് കണക്ഷൻ വിതരണ പദ്ധതി പ്രകാരം തൃക്കരുവ പ്രാക്കുളം ഫ്രണ്ട്സ് വാർഡിൽ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ മഞ്ജു ആലയത്ത് നിർവഹിച്ചു. പ്രാക്കുളം ചന്തമുക്കിൽ നടന്ന പരിപാടിയിൽ അധ്യക്ഷ സ്ഥാനം ആർട്ടിസ്റ്റ് ഉണ്ണി വഹിച്ചു. ഗുണഭോക്താക്കൾക്കുള്ള പഠന ക്ലാസിന് ജയകുമാർ നേതൃത്വം നൽകി. പാവൂർ വയൽ താന്നിക്കുമുക്ക് ദർശന ഗ്യാസ് ഏജൻസി ഉടമ ഹരികൃഷ്ണൻ ആശംസകൾ അറിയിച്ചു.മികവാർന്ന പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അജയൻ മകരവിളക്ക്
ഈ വർഷം മാത്രം 40 ഓളം ഗുണഭോക്താക്കൾക്ക് വാർഡ് മെമ്പർ മഞ്ജു ആലയത്തിന്റെ ശ്രമഫലമായി ഗ്യാസ് കണക്ഷൻ എടുത്തു നൽകുവാൻ സാധിച്ചതായി ബിജെപി ഏരിയ പ്രസിഡന്റ് അജയൻ മകരവിളക്ക്. ഈ നാലു വർഷത്തിനുള്ളിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിൽ 250 ഓളം ഗുണഭോക്താക്കൾക്ക് ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ എടുത്തു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ഇത്രയും മികച്ച രീതിയിൽ തന്റെ വാർഡിലും സമീപവാർഡുകളിലും മികവ് പുലർത്തുന്ന വാർഡ് മെമ്പർ മഞ്ജു ആലയത്തിനെ ബിജെപി ഏരിയ പ്രസിഡന്റ് എന്ന നിലയിയിലും പൊതു പ്രവർത്തകനെന്ന നിലയിലും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അജയൻ മകരവിളക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.
.jpg)
0 Comments