banner

പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചു; മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടി


സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനി സ്മിത (35) യാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എറണാകുളം ഭാഗത്ത് നിന്ന് ട്രെയിനാണ് ഇടിച്ചത്. ഗാന്ധി നഗർ പൊലീസ് എത്തി മൃതദേഹം ആശുപതിയിലേക്ക് മാറ്റി. ട്രെയിൻ വരുന്നതിന്റെ യാതൊരുവിധ സിഗ്നലും ഈ ഭാഗത്ത് ഇല്ല. നാട്ടുകാർ പറഞ്ഞാണ് ട്രെയിൻ വരുന്ന വിവരം യാത്രക്കാർ അറിയുന്നത്.

റയിൽവേ ക്രോസ്സ് ഇല്ലാത്തതിനാലും  സിഗ്നൽ ഇല്ലാത്തതും  ട്രെയിൻ വരുന്ന വിവരം അറിയാൻ സാധിക്കാതെ വരുന്നു. ദൂരെ നിന്ന് ക്ഷേത്രത്തിൽ എത്തുന്നവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റയിൽവേ അധിക്യതരുടെ വീഴചയെ തുടർന്നാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

0 Comments