സ്വന്തം ലേഖകൻ
ലോകകപ്പിന്റെ സെമിഫൈനലിലെ തകര്‍പ്പൻ പ്രകടനത്തിന് ശേഷം മുഹമ്മദ് ഷമിക്ക് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളും മറ്റ് സെലിബ്രിറ്റികളും.മത്സരത്തില്‍ 7 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷാമിയുടെ പ്രകടനത്തെ അവിസ്മരണീയം എന്ന് വിശേഷിപ്പിച്ചാണ് ഇന്ത്യൻ താരം ഗൗതം ഗംഭീര്‍ രംഗത്ത് എത്തിയത്. സ്റ്റാര്‍ സ്പോര്‍ട്സില്‍ ഒരു ഷോയില്‍ സംസാരിക്കവെയാണ് ഗംഭീര്‍ ഷമ്മിയെ ഇത്രത്തോളം പ്രശംസിച്ചത്.
ലോകകപ്പിലെ സെമിഫൈനല്‍ പോലെയൊരു വലിയ മത്സരത്തില്‍ 7 വിക്കറ്റുകള്‍ സ്വന്തമാക്കുക എന്നത് എല്ലായിപ്പോഴും അവിശ്വസനീയമാണ് എന്ന് ഗൗതം ഗംഭീര്‍ പറയുന്നു. ഇപ്പോള്‍ ഷമ്മി കാണിക്കുന്നത് വലിയ അത്ഭുതങ്ങളാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഷമ്മി എത്തിയത് മുതല്‍ കാര്യങ്ങളൊക്കെയും മാറിമറിഞ്ഞിരിക്കുകയാണ് എന്ന് ഗംഭീര്‍ പറയുന്നു.
ടൂര്‍ണമെന്റില്‍ എറിഞ്ഞ ആദ്യ പന്ത് മുതല്‍ മുഹമ്മദ് ഷമ്മി തന്റെ സ്ഥാനം ടീമില്‍ ഉറപ്പിച്ചു കഴിഞ്ഞു. ഈ ഇന്ത്യൻ ടീമിന്റെ ഫൈനല്‍ വരെയുള്ള പ്രയാണത്തില്‍ മുഹമ്മദ് ഷാമിയുടെ സ്വാധീനം വളരെ വലുതാണ് എന്ന് ഗംഭീര്‍ പറയുന്നു. സെമിഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ബൂമ്ര താളം കണ്ടെത്താൻ നന്നായി വിഷമിച്ചിരുന്നുവെന്നും, ഈ സമയത്ത് രോഹിത് ശര്‍മയുടെ രക്ഷകനായി ഷമ്മി അവതരിക്കുകയായിരുന്നു എന്നുമാണ് ഗംഭീര്‍ പറയുന്നത്.
%20-%20Copy%20(15).jpg)
0 Comments