സ്വന്തം ലേഖകൻ
ആലപ്പുഴ : ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയിൽ കിഴക്കേ പറമ്പിൽ ശ്രീജിത്താണ് ഭാര്യ ജയശ്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വെട്ടുകത്തിയുപയോഗിച്ചാണ് ശ്രീജിത്ത് ഭാര്യയെ ആക്രമിച്ചത്. തലക്കും കഴുത്തിനും വെട്ടേറ്റ ജയശ്രീ അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറി. ഇവരെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ശ്രീജിത്ത് വീട്ടിനുള്ളിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു.
%20(22).jpg)
0 Comments