സ്വന്തം ലേഖകൻ
കൊല്ലം : പത്തനാപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ പത്തനാപുരം പോലീസ് പിടികൂടി. തമിഴ്‌നാട് അംബാസമുദ്രം ധര്‍മ്മ പുരണ്ടം സ്വദേശി ബാലമുരുകനാണ് (23) പിടിയിലായത്.
പത്തനാപുരം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലെ ക്ലീനിങ് ജോലിക്കാരനാണ് ബാലമുരുകൻ. സ്ഥിരമായി കാണാറുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു.വിവരം അറിഞ്ഞ ബേക്കറിയുടമ കുട്ടി പഠിക്കുന്ന സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു.
ചൈല്‍ഡ് ലൈനില്‍ നിന്നും കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പത്തനാപുരം പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയപ്പോഴേക്കും പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കുന്നു.
പത്തനാപുരം എസ് ഐ ശരലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷഹീര്‍, വിഷ്ണു എന്നിവര്‍ ഉള്‍പ്പെട്ട ക്രൈം സ്‌ക്വാഡ് തമിഴ്‌നാട്ടിലെത്തി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തില്‍ നിന്നുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)
0 Comments