banner

കേരളവര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്!, അസാധു വോട്ടുകള്‍ വേര്‍തിരിച്ച ശേഷം റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന്


സ്വന്തം ലേഖകൻ
തൃശൂര്‍ : കേരളവര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന്. പ്രിന്‍സിപ്പലിന്റെ ചേംബറില്‍ രാവിലെ ഒന്‍പതു മണിക്ക് നടക്കും. വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. റീകൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ കോളജിന്റെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്. സര്‍വകലാശാല പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം അസാധു വോട്ടുകള്‍ വേര്‍തിരിക്കും. എന്നിട്ടാകും വോട്ടെണ്ണുക. ആദ്യവോട്ടെണ്ണലില്‍ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 896 വോട്ടുകളും എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടുകളുമാണ് ലഭിച്ചത്. എന്നാല്‍ റീകൗണ്ടിങ്ങില്‍ അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളും കിട്ടിയതോടെ 10വോട്ടുകള്‍ക്ക് അനിരുദ്ധന്‍ ജയിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്നാണ് വോട്ടെണ്ണലില്‍ ക്രമക്കേടാരോപിച്ച് ശ്രീക്കുട്ടന്‍ ഹര്‍ജി നല്‍കിയത്.

Post a Comment

0 Comments