banner

നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു!, പെറ്റ്‌സ്‌കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളായി, സ്തനാര്‍ബുദത്തിന് ചികിത്സ തുടങ്ങാനിരിക്കെ ലണ്ടനിൽ മലയാളി നഴ്‌സ് വിട വാങ്ങി, 38കാരിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും


സ്വന്തം ലേഖകൻ
ലണ്ടന്‍ : മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി. കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38) ആണ് മരിച്ചത്. ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ജെസിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ഇതിന് ചികിത്സ ആരംഭിക്കാനാരിക്കെയാണ് കടുത്ത നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പെറ്റ്‌സ്‌കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

രണ്ട് വര്‍ഷം മുൻപാണ് ജെസ് യുകെയിലെത്തിയത്. ലണ്ടന് സമീപം വോക്കിങിലെ ഫ്രിംലിയിലായിരുന്നു താമസം.

സഹപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പ്രിയങ്കരിയായ ജെസ് പള്ളി ക്വയര്‍ ടീമിലും അംഗം ആയിരുന്നു. ജെസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

Post a Comment

0 Comments