banner

'മിമിക്രി' സര്‍ക്കാര്‍ അംഗീകൃത കലാരൂപങ്ങളുടെ പട്ടികയിലേക്ക്!, നിയമാവലിയില്‍ വരുത്തിയ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സര്‍ക്കാര്‍ അംഗീകൃത കലാരൂപങ്ങളുടെ പട്ടികയില്‍ ഇടം നേടി മിമിക്രി. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതിക്കാണ് സര്‍ക്കാര്‍ അംഗീകാരം.

മിമിക്രി കലാകാരന്മാരുടെ പത്ത് വര്‍ഷമായുള്ള ആവശ്യത്തിനാണ് അംഗീകാരം ലഭിച്ചത്. സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച്‌ മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്. ഇതോടെ മിമിക്രി കലാകാരന്മാര്‍ക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറല്‍ കൗണ്‍സിലില്‍ പ്രാതിനിധ്യം കിട്ടും.

മറ്റു കലാരൂപങ്ങള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാര്‍ക്കും പരിഗണന കിട്ടും. വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവിനെയാണ് മിമിക്രിയായി അക്കാദമിയുടെ നിയമാവലിയില്‍ ചേര്‍ത്തത്.

Post a Comment

0 Comments