banner

കാത്തിരുന്ന് തടഞ്ഞ് എം.വി.ഡി!, റോബിൻ ബസ് വൻ പൊലീസ് സന്നാഹത്തോടെ കസ്റ്റഡിയിലെടുത്തത് പുലര്‍ച്ചെ രണ്ട് മണിയോടെ, നടപടി പെര്‍മിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി, കസ്റ്റഡിയിലെടുത്ത ബസ് എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി, വ്ളോഗര്‍മാര്‍ക്കെതിരെയും നടപടി എടുത്തേക്കും


സ്വന്തം ലേഖകൻ
പത്തനംതിട്ട : റോബിൻ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പുലര്‍ച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് എം വി ഡിയുടെ നടപടി. ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി.

റോബിൻ ബസിനെതിരെ എം വി ഡി കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസൻസ്, വാഹന പെര്‍മിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചേക്കും.
കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാര്‍ പ്രതികരിച്ചു.

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്ലാതെ ഇന്നലെ റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു.

Post a Comment

0 Comments