banner

ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം: വെ​ടി​യു​തി​ർ​ത്ത​ത് എ​ട്ട് മാ​വോ​യി​സ്റ്റു​ക​ൾ; ര​ണ്ടു ​പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്ന് എ​ഫ്ഐ​ആ​ർ


സ്വന്തം ലേഖകൻ
ക​ണ്ണൂ​ർ : ഉ​രു​പ്പു​കു​റ്റി ഞെ​ട്ടി​ത്തോ​ട് വ​ന​മേ​ഖ​ല​യി​ലെ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ എ​ഫ്ഐ​ആ​ർ പു​റ​ത്ത്. രാ​വി​ലെ പട്രോളിംഗ് നടത്തുകയായിരുന്ന ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​ത്തി​ന് നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ട് മാ​വോ​യി​സ്റ്റു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തോ​ടെ പോ​ലീ​സ് തി​രി​ച്ച​ടി​ച്ചു​വെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. വെ​ടി​വെ​പ്പി​ല്‍ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വെ​ടി​യേ​റ്റെ​ന്നാ​ണ് സം​ശ​യം.

വെ​ടി​വയ്പ് ന​ട​ന്ന സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നു തോ​ക്കു​ക​ള്‍ ക​ണ്ടെ​ടു​ത്തു. പി​ന്നാ​ലെ ഉ​ന്ന​ത പോ​ലീ​സ് സം​ഘം ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് നി​ന്ന് പ​ത്ത് മി​നി​ട്ടോ​ളം വെ​ടി​യൊ​ച്ച കേ​ട്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ്ഥ​ല​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.  

Post a Comment

0 Comments