banner

കുട്ടികള്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ കാര്‍ വേഗത കുറയ്ക്കുo, സംഘം മറ്റു കുട്ടികളെയും തട്ടിയെടുക്കാന്‍ ശ്രമിച്ചു


സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം ഓയൂരില്‍ നിന്ന് അബിഗേല്‍ സാറയെന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെ ലക്ഷ്യമിട്ടതായും സൂചന. കുട്ടിയെ കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. പള്ളിക്കല്‍ മൂതല ഭാഗത്തുനിന്നുളള ദൃശ്യങ്ങളാണിത്.

കുട്ടികള്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ കാര്‍ വേഗത കുറയ്ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, മറ്റു വാഹനങ്ങളും രണ്ടു സ്ത്രീകളും റോഡിലൂടെ വരുമ്പോള്‍ കാര്‍ വേഗതയില്‍ മുന്നോട്ടെടുത്ത് പോകുന്നതും കാണാം. പിന്നീട് അഞ്ച് മിനിറ്റിനകം കാര്‍ തിരിച്ചെത്തി അവിടെ നിര്‍ത്തിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായാണ് പോലീസ് സംശയിക്കുന്നത്.

പിന്നീട് ഓയൂര്‍ ഭാഗത്തേക്ക് പോയ ഈ കാറിലാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. കാറിന്റെ യാത്ര വളരെ ദുരൂഹമാണ്. നാല് പേരാണ് കാറിനകത്തുണ്ടായിരുന്നത്. അവര്‍ മാസ്‌ക് ധരിച്ചിരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments