banner

സുരക്ഷാ വീഴ്ചകള്‍ പൊറുക്കാനാകില്ല!, പ്രധാനമന്ത്രി തെതന്യാഹുവിനെതിരെ ജനങ്ങള്‍ തെരുവില്‍, ജയിലിലടക്കണമെന്ന് പ്രതിഷേധക്കാർ


സ്വന്തം ലേഖകൻ
ജെറുസലേം : ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനരോക്ഷം ശക്തം. നെതന്യാഹു സര്‍ക്കാരിന് വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

പ്രതിഷേധക്കാര്‍ വാരാന്ത്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു. നെതന്യാഹുവിനെ ജയിലിലടക്കണമെന്നായിരുന്നു മുദ്രാവാക്യം. നെതന്യാഹു അധികാരമൊഴിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഒരു ഇസ്രയേലി മാധ്യമം നടത്തിയ പുതിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ 76% പേരും നെതന്യാഹു രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. സുരക്ഷാ വീഴ്ചകള്‍ക്ക് നെതന്യാഹുവിനെയാണ് ാെരു വിഭാഗം ആളുകള്‍ കുറ്റപ്പെടുത്തുന്നത്. കുട്ടികളട്ടം 241 ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ പിടിയില്‍ ബന്ദികളായി തുടരുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Post a Comment

0 Comments