banner

രാഹുല്‍ ഗാന്ധി ഇന്ന് നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഒരു ദിവസം മുൻപേ ഉദ്ഘാടനം ചെയ്ത് പിവി അന്‍വര്‍ എം.എൽ.എ


സ്വന്തം ലേഖകൻ
മലപ്പുറം : രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഒരു ദിവസം മുൻപേ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍ എം എല്‍ എ.

ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. പി വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്.

എം എല്‍ എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ചാണെന്നാണ് വിമര്‍ശനം. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍.

എന്നാല്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുകള്‍ നിര്‍മിക്കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു.

Post a Comment

0 Comments