banner

ടീം ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ചു!, പിന്നാലെ മുന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക്, ഒരു ടീമുമായി ചർച്ചയിലെന്ന് റിപ്പോർട്ടുകൾ


സ്വന്തം ലേഖകൻ
മുംബൈ : ടീം ഇന്ത്യയുമായുള്ള തന്റെ രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനു പിന്നാലെ മുഖ്യ കോച്ചും മുന്‍ ബാറ്റിംഗ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ദേശീയ ടീമുമായി തനിക്ക് കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസഐയെ അദ്ദേഹം അറിയിച്ചിരുന്നു.ടീം ഇന്ത്യക്കൊപ്പമുള്ള തിരക്കേറിയ മല്‍സരങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്ന ദ്രാവിഡ് ഐപിഎല്‍ കൂടുമാറ്റത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍.

ഐപിഎല്ലിലെ ഒരു ടീമുമായി ദ്രാവിഡ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയണെന്നും രണ്ടു വര്‍ഷത്തെ ഒരു വലിയ കരാറാണ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.രണ്ട് ഓപ്ഷനുകളാണ് ദ്രാവിഡ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതിലൊന്ന് തന്റെ പഴയ തട്ടകമായ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്കേ് തിരിച്ചെത്തുകയെന്നതാണ്. എന്‍സിഎ ബെംഗളൂരുവില്‍ തന്നെ ആയതിനാല്‍ ഈ റോള്‍ നല്‍കിയാല്‍ ദ്രാവിഡ് അത് സ്വീകരിക്കുമെന്ന കാര്യമുറപ്പാണ്.

Post a Comment

0 Comments