banner

റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു!, അറസ്റ്റ് സാമ്പത്തിക തട്ടിപ്പ് കേസിൽ, പിന്നാലെ ജാമ്യം


സ്വന്തം ലേഖകൻ
റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഉപാധിരഹിത ജാമ്യമാണ് കോടതി അനുവദിച്ചതെന്ന് മാധ്യമങ്ങളെ കാണവേ ബേബി ഗിരീഷ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്  റോബിൻ ബസ് ഉടമ ഗിരീഷിനെ ഇന്ന് ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്. 

2012 ലെ ഒരു ചെക്ക്  കേസണിത്. ,വാറണ്ട് പുറപ്പെടുവിച്ചത് എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്. ഒരാഴ്ചയായി കയ്യിൽ ഉണ്ടായിരുന്ന വാറണ്ടാണെന്നാണ് പോലീസ് പറഞ്ഞത്. നാളെ അവസാന തീയതിയാണ്. ഇത്രയും ദിവസം ഉണ്ടായിട്ടും ഞായറാഴ്ച വന്നത് എന്തിനാണെന്നും  ഭാര്യ നിഷ ചോദിച്ചു.

ഗിരീഷിനൊപ്പം രണ്ട് ആൾ ജാമ്യക്കാരും ഒപ്പം ഉണ്ട്. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. പോലീസ് മാന്യമായാണ് പെരുമാറിയതെന്നും മുകളിൽനിന്നുള്ള നിർദേശ പ്രകാരമാണ് അവർ പ്രവർത്തിക്കുന്നതെന്നും നിഷ പറഞ്ഞു.ഗിരീഷിനെ എറണാകുളത്തേക്കു കൊണ്ടുപോയി.

രണ്ടു ദിവസം മുമ്പ് ബസ് പത്തനംതിട്ട എം.വി ഡി ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു.റോബിൻ ബസ് സർവീസ് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നു തമിഴ്നാട് സർക്കാർ നിലപാട്  മയപ്പെടുത്തിയിരുന്നെങ്കിലും ;കേരളാ സർക്കാർ തുറന്ന പോരിന് തന്നെ മുതിരുകയായിരുന്നു .അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റോബിൻ ബസ് എം വി ഡി കസ്റ്റഡിയിൽ ഏടുക്കുകയും എ ആർ  ക്യാമ്പിൽ സൂക്ഷിക്കുകയുമായിരുന്നു .എന്നാൽ ഇന്ന് നിലപാട് കടുപ്പിച്ചാണ് ബസ് ഉടമ ഗിരീഷിനെ തന്നെ അറസ്റ്റ് ചെയ്തത് .ഒരു കൈക്കും ;കാലിനും സ്വാധീന  കുറവുള്ള ആളാണ്  റോബിൻ ഉടമ ഗിരീഷ് .

Post a Comment

0 Comments