സ്വന്തം ലേഖകൻ
കൊച്ചി : പീഡനക്കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയർ സർക്കാർ പ്ലീഡർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പീഡനക്കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. അഭിഭാഷകനായ പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
എറണാകുളം സ്വദേശിനിയായ യുവതി ആലുവ റൂറൽ എസ്പിയ്‌ക്ക് നേരിട്ട് സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. പിജി മനുവിനെ 2018 ഉണ്ടായ കേസിൽ നിയമ സഹായത്തിന് വേണ്ടിയാണ് യുവതി സമീപിച്ചത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമായിരുന്നു യുവതി അഭിഭാഷകനെ സമീപിച്ചത്.
എന്നാൽ ഈ അവസരം മുതലെടുത്ത് കേസിൽ പരമാവതി നിയമ സഹായം നൽകാമെന്ന് പറഞ്ഞ് കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 2023 ഒക്ടോബർ 10 നാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്നും യുവതിയുടെ പരാതിയിലുണ്ട്.
.jpg)
0 Comments