banner

കെ. ​സു​ധാ​ക​ര​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട കേ​സ്; എം.വി ഗോവിന്ദനും ദേശാഭിമാനി ദിനപത്രത്തിനും സമൻസ്


സ്വന്തം ലേഖകൻ
കൊച്ചി : കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് നൽകി. എറണാകുളം സി ജെ എം കോടതിയാണ്  നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജൻ, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.   ജനുവരി 12ന് കോടതിയിൽ നേരിട്ട് ഹാജരായി മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമർപ്പിച്ചത്.

ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്നാ​ണ് പോ​ക്സോ കേ​സി​ല്‍ കെ. ​സു​ധാ​ക​ര​നെ​തി​രെ എം.​വി. ഗോ​വി​ന്ദ​ന്‍ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത്. ഇ​തു ചോ​ദ്യം ചെ​യ്താ​ണ് സു​ധാ​ക​ര​ന്‍ അ​പ​കീ​ര്‍​ത്തി കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

പോ​ക്സോ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് സു​ധാ​ക​ര​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​മ​ര്‍​ശം. അ​തി​ജീ​വി​ത പ​റ​ഞ്ഞു​വെ​ന്ന രീ​തി​യി​ലാ​ണ് ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്ന​ത്. എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ടും പ്ര​സം​ഗ​ത്തി​ലും പ​രാ​മ​ര്‍​ശം ന​ട​ത്തി. ഇ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

അതിജീവിതയുടെ രഹസ്യമൊഴി ഉൾപ്പടെ എങ്ങനെ പുറത്തുവന്നുവെന്നതിൽ വ്യക്തത വരുത്തണമെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പ്രധാനമായും സുധാകരൻ ഹരജിയിൽ ചൂണ്ടികാട്ടിയത്.

Post a Comment

0 Comments