സ്വന്തം ലേഖകൻ
കല്‍പ്പറ്റ : താമരശ്ശേരി ചുരത്തില്‍ നിന്നും ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ രണ്ട് കുട്ടികളുമുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാറിനു മുകളില്‍ പന മുറിഞ്ഞു വീണിരുന്നു.
ഇതോടെ രക്ഷാപ്രവര്‍ത്തനം വൈകി. ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ മുക്കം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നു അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
.jpg)
0 Comments