banner

ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് യുവാവിന് അജ്ഞാതൻ്റെ വെടിയേറ്റു!, തുടർച്ചയായ രണ്ടാമത്തെ സംഭവത്തിലും അന്വേഷണം തുടങ്ങി പോലീസ്


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ഇന്നലെയും ഡല്‍ഹിയില്‍ യുവാവിന് വെടിയേറ്റും. ഞായറാഴ്ച രാത്രി ദല്‍ഹി ജുമാമസ്ജിദ് പ്രദേശത്ത് വച്ചാണ് സംഭവം നടന്നത്. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയ്യാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ചയും സമാനമായ സംഭവം രാജ്യതലസ്ഥാനത്ത് ഉണ്ടായി. 18ന് രാവിലെ ഡല്‍ഹിയില്‍ തിലക് നഗര്‍ പ്രദേശത്ത് അജ്ഞാതരുടെ വെടിയേറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ദീന്‍ ദയാല്‍ ഉപാധ്യായ (ഡിഡിയു) ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി.

പരിക്കേറ്റ രണ്ടുപേരുടെയും മൊഴിയെടുക്കാന്‍ സാധിക്കുന്ന സാഹചര്യമല്ലെന്ന്ാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാ വിശദാംശങ്ങളും വ്യക്തമായതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വസ്തുതകള്‍ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments