banner

കൊറോണ വൈറസ് കേസുകൾ അതിവേഗം വർദ്ധിക്കുന്നു!, ജെഎൻ1 വകഭേദം അപകടകരമെന്ന നിരീക്ഷണത്തിൽ ആരോഗ്യരംഗംത്തെ വിദഗ്ധർ, ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ഇങ്ങനെ


സ്വന്തം ലേഖകൻ
ഡൽഹി : കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നിരീക്ഷണം വര്‍ധിപ്പിക്കാൻ ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു.

കോവിഡ് 19 ഉം അതിന്റെ പുതിയ ഉപ- വകഭേദമായ ജെഎൻ1, ഇൻഫ്ലുവൻസ എന്നിവയുള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാൻ വ്യക്തികളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.


കോവിഡ്-19 വൈറസ് ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളിലും വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായും അതേസമയം ജെഎൻ1 പൊതുജനാരോഗ്യത്തിന് അപകടകരമല്ലെന്ന് നിലവിലെ തെളിവുകള്‍ കാണിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.

സമീപ ആഴ്ചകളില്‍ പല രാജ്യങ്ങളിലും ജെഎൻ1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ ഇതിന്റെ വ്യാപനം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്‌ ശൈത്യകാലത്ത് ജെഎൻ1 കേസുകളില്‍ വര്‍ധനവുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു.

അവധിക്കാലത്ത് ആളുകള്‍ പതിവിലും കൂടുതല്‍ യാത്ര ചെയ്യുകയും ഒത്തുകൂടുകയും വീടിനുള്ളില്‍ ഒരുമിച്ച്‌ സമയം ചിലവഴിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും അസുഖം വന്നാല്‍ കൃത്യസമയത്ത് ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Post a Comment

0 Comments