banner

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു!, 128 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആകെ രോഗികള്‍ 3,128


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തില്‍ നിരന്തരം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 128 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കോവിഡ് കണക്കുകള്‍ പുറത്തു വിട്ടത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. 

കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. കോവിഡ് കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നിലവില്‍ വ്യക്തമല്ല. പനിക്ക് ചികിത്സയ്ക്കായി വരുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് പല സംസ്ഥാനങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments