banner

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടു...പിന്നാലെ‌ സൗഹൃദം!, ലൊക്കേഷൻ ചോദിച്ചറിഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തി, കൈയ്യിൽ നഗ്നവീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 17കാരിയെ പീഡനത്തിനിരയാക്കി, 20കാരനായ യുവാവ് അറസ്റ്റില്‍


സ്വന്തം ലേഖകൻ
തിരുവനന്തപുരം : അയിരൂരില്‍ 17കാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഉപദ്രവിച്ച കേസില്‍ 20 കാരൻ അറസ്റ്റില്‍. യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്

സോഷ്യല്‍മീഡിയ വഴി യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കല്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

യുവാവിന്റെ മൊബൈലില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യാജ വീഡിയോ ആണോ എന്നുള്ളത് തുടര്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പോക്സോ, ഐ ടി ആക്ടുകള്‍ പ്രകാരം അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments