banner

കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു!, പതിനേഴുകാരന് ദാരുണാന്ത്യം, സുഹൃത്ത് ചികിത്സയിൽ


സ്വന്തം ലേഖകൻ
മലപ്പുറം : കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന്‍ മരിച്ചു. മലപ്പുറം കുഴിഞ്ഞൊളം സ്വദേശി സിനാന്‍ ആണ് മരിച്ചത്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. കാട്ടുപന്നി ശല്യം തടയാന്‍ വേണ്ടി സ്ഥാപിച്ചതായിരുന്നു വൈദ്യുതി വേലി.

സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments