banner

അംബികയും ശങ്കറും വിവാഹം കഴിക്കാനിരുന്നതാണ്! പിന്നീട് പെണ്ണിന്റെ സ്വഭാവവും മാറിയെന്ന്‌ സംവിധായകന്‍


സ്വന്തം ലേഖകൻ
കൊച്ചി : മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നായകനാണ് ശങ്കര്‍. ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍സ്റ്റാറായിരുന്ന ശങ്കറിന്റെ പ്രതാപകാലം വളരെ പെട്ടെന്നാണ് അവസാനിച്ചത്. ഇന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെക്കാളും സൂപ്പര്‍താരപദവി ഉണ്ടായിരുന്ന ശങ്കറിന് എന്താണ് പറ്റിയതെന്ന് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

ഇപ്പോഴിതാ ശങ്കറിനെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവും സംവിധായകനുമായ ശരത് ചന്ദ്രന്‍. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ശങ്കറിന്റെ വിവാഹത്തെ കുറിച്ചും പ്രണയബന്ധങ്ങളെ പറ്റിയുമൊക്കെ സംവിധായകന്‍ സംസാരിച്ചിരിക്കുന്നത്.

ശങ്കര്‍ ആദ്യം സൂപ്പര്‍സ്റ്റാറായിരുന്നു. എന്നാല്‍ പതിനഞ്ച് ലക്ഷം രൂപ ടാക്‌സ് അടച്ചില്ലെങ്കില്‍ പ്രശ്‌നമാവുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. കൈയ്യില്‍ കാശില്ലായിരുന്നു. അങ്ങനെ കലാഭവന്‍ മണിയോട് കാശ് ചോദിച്ചു. കാശ് തരണമെങ്കില്‍ എന്തെങ്കിലും ഈട് വേണമെന്നായി. അങ്ങനെ സ്വന്തം വീട് അതിനായി കൊടുത്തു. ഈ സംഭവത്തിന് ഞാന്‍ മാത്രമായിരുന്നു സാക്ഷി.

ആ സമയത്ത് നടി അംബികയും ശങ്കറും കല്യാണം കഴിക്കാന്‍ വേണ്ടി ഇരിക്കുകയായിരുന്നു. ശങ്കറിന്റെ സ്വത്ത് പോയതോട് കൂടി അംബികയുടെ സ്വഭാവം മാറി. അംബികയും സരസമ്മയുമൊക്കെ ശങ്കറിന്റെ വീട്ടില്‍ വരുമായിരുന്നു. നടന്റെ അമ്മയാണ് എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതും. പക്ഷേ കഷ്ടകാലം വന്നപ്പോള്‍ അവരുടെയൊക്കെ നിറം മാറി. ശങ്കറിന്റെയും അംബികയുടെയും വീട് തൊട്ടടുത്ത് ആയിരുന്നു. സത്യം പറഞ്ഞാല്‍ അവര്‍ വിവാഹം കഴിച്ചില്ലെന്നേയുള്ളു. ലിവിംഗ് ടുഗദറായിരുന്നെന്ന് പറയാം.

പക്ഷേ ശങ്കറിന്റെ സമയം ശരിയല്ലായിരുന്നു. അതിന് ശേഷം ശങ്കര്‍ വേറൊരു വിവാഹം കഴിച്ചു. അമേരിക്കയിലുള്ള ഒരു ഡോക്ടര്‍ വിജയന്റെ മകളാണത്. അന്ന് കോളേജില്‍ പഠിക്കുന്ന കുട്ടിയാണ്. അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ശങ്കര്‍ കോളേജിന് മുന്‍പിലൂടെയൊക്കെ പോയിരുന്നു. ശേഷം അവര്‍ വിവാഹിതരായി. ശങ്കറിനും അമ്മയ്ക്കുമൊക്കെ സന്തോഷമായി.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മായിയച്ഛന്‍ ശങ്കറിനെ വിളിച്ചു. ‘നമുക്കൊരു കാര്യം ചെയ്യാം, നീ യുഎസിലേക്ക് വരാന്‍ പറഞ്ഞു. ഇവിടെ വന്ന് കുറച്ച് ആസ്വദിക്കാനൊക്കെ പറഞ്ഞു. കൊച്ച് കുഞ്ഞിനെ പോലെ അമ്മായിയച്ഛനെ വിശ്വസിച്ച് ശങ്കര്‍ അങ്ങോട്ട് പോയി. അവിടെ ചെന്നപ്പോള്‍ ആ പെണ്‍കുട്ടിയെ പിടിച്ച് അകത്തിട്ട് ശങ്കറിനെ പുറത്താക്കി.

ഇന്ത്യയില്‍ വന്നിട്ട് അയാള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അവരെ യുഎസ്എ യിലേക്ക് വിളിച്ച് വരുത്തിയത്. ഒടുവില്‍ കാശും വീടും ഭാര്യയുമൊക്കെ പോയി. ഇതോടെ ശങ്കറിനാകെ വിഷമത്തിലായി. ഒടുവില്‍ നാട്ടില്‍ ഒരു സ്ഥലത്ത് അദ്ദേഹം വീടെടുത്ത് താമസിച്ചു. ഇപ്പോഴും ശങ്കര്‍ ഭാഗ്യവാന്‍ തന്നെയാണ്.

പിന്നീട് വീണ്ടും അദ്ദേഹം വിവാഹം കഴിച്ചു. സ്‌നേഹിക്കുന്ന നല്ലൊരു പെണ്‍കുട്ടിയാണ്. പിന്നീട് അവരും വേര്‍പിരിഞ്ഞു. എന്നാല്‍ രാജകൊട്ടാരം പോലൊരു വീട് പണിതു. രണ്ട് മൂന്ന് പടം സംവിധാനം ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ പടങ്ങള്‍ ഓടിയില്ല. ഒന്നുമില്ലെങ്കില്‍ പിന്നെന്ത് ചെയ്യുമെന്ന് കരുതിയാണ് ഓരോന്ന് ചെയ്തത്. അഭിനയിക്കാന്‍ പോലും ചാന്‍സ് ഇല്ലാതെയായി. ഇടയ്ക്ക് ചില പടങ്ങളില്‍ അഭിനയിച്ചെങ്കിലും അതും വിജയിച്ചില്ല.

അവസാനം ശങ്കര്‍ ലണ്ടനിലേക്ക് പോയി. അവിടെ പോയപ്പോള്‍ മലയാളികളെല്ലാം സിനിമാ നടനല്ലേ എന്ന് പറഞ്ഞ് അള്ളിപ്പിടിക്കാന്‍ തുടങ്ങി. രജനികാന്തോ വിജയ്കാന്തോ ആരാണെങ്കിലും സിനിമാ താരങ്ങളെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ഭയങ്കര ഹരമാണ്. അവിടുന്ന് ശങ്കര്‍ ഒരു ഡാന്‍സ് സ്‌കൂള്‍ ടീച്ചറെ വിവാഹം കഴിച്ചുവെന്നും താരം പറയുന്നു.

Post a Comment

0 Comments