സ്വന്തം ലേഖകൻ
തൃക്കരുവ : തൃക്കരുവയിൽ ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസിൻ്റെ പ്രവർത്തനങ്ങൾ ശക്തിയാർജ്ജിക്കുന്നു. സംഘടനയ്ക്ക് കീഴിലെ ഞാറയ്ക്കൽ തയ്യൽ യൂണിറ്റിൻ്റെയും പ്രാക്കുളം ഗോസ്ഥലക്കാവ് ഹെഡ് ലോഡ് യൂണിറ്റിന്റെയും വാർഷിക സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഈ മാസം 17ന് പ്രാക്കുളം ഗോസ്ഥലക്കാവ് ഹെഡ് ലോഡ് യൂണിറ്റിന്റെ വാർഷിക സമ്മേളനം പ്രവർത്തകനായ പ്രസന്നൻ്റെ വസതിയിലും. ഈ മാസം 24ന് ഞാറക്കൽ തയ്യൽ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് കൺവീനർ നിഷയുടെ വസതിയിലുമാണ് നടന്നത്.
പ്രാക്കുളം ഗോസ്ഥലക്കാവ് ഹെഡ് ലോഡ് യൂണിറ്റിന്റെ വാർഷിക സമ്മേളനം മേഖലാ സെക്രട്ടറി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിലേക്ക് പുതുതായി അഞ്ച് തൊഴിലാളികളെ കൂടി ഉൾപ്പെടുത്താൻ ചർച്ചയിൽ തീരുമാനമായി. തുടർന്ന് കമ്മിറ്റിയിൽ പുതിയ കൺവീനറേയും, ജോയിൻ കൺവീനറേയും തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് അനിൽകുമാർ പഞ്ചായത്ത് സെക്രട്ടറി രത്നാകരൻ പഞ്ചായത്ത് പ്രഭാരി രമേശ് ബാബു എന്നിവർ പങ്കെടുത്തു.
ഞാറക്കൽ തയ്യൽ യൂണിറ്റ് വാർഷിക സമ്മേളനത്തിൽ ശൈലജ ബീവി അധ്യക്ഷയായി. ബിഎംഎസ് തയ്യൽ തൊഴിലാളി ജില്ലാ പ്രസിഡൻറ് ആനന്ദൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്റ് മേഖല സെക്രട്ടറി സന്തോഷ് വെസ്റ്റ് മേഖല ഖജാൻജി ലേഖ, പഞ്ചായത്ത് പ്രഭാരി സുരേഷ് ബാബു പഞ്ചായത്ത് പ്രസിഡൻറ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

0 Comments