സ്വന്തം ലേഖകൻ
ദില്ലി : മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്.രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പതമെന്ന് മായാവതി പറഞ്ഞു. ഇത്തരമൊരു ഫലം വിശ്വസിക്കാൻ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് പാടാണെന്നും മായാവതി ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ശക്തമായ മത്സരമാണ് നടന്നത്. ബി എസ്പിയുടെ മുഴുവൻ സംഘടനാ സംവിധാനവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഫലമല്ല പുറത്തുവന്നതെന്നും മായാവതി എക്സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടിംങ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.
അതേസമയം, പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം. പാര്‍ലമെൻറിനെ പ്രതിപക്ഷം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേദിയാക്കരുത്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണ്. നല്ല ഭരണം ഉണ്ടായാല്‍ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം.
ജനങ്ങള്‍ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിനാണ്. പാര്‍ലമെൻറില്‍ ഗുണപരമായ ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിൻറെ നിഷേധാത്മക രാഷ്ട്രീയത്തെ രാജ്യം തള്ളിക്കളഞ്ഞു. പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണം. പാര്‍ലമെൻറിനെ പ്രതിപക്ഷം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേദിയാക്കരുത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുള്ള നിരാശ പാര്‍ലമെൻറില്‍ പ്രകടപ്പിക്കരുതെന്നും മോദി പറഞ്ഞു.
%20(60).jpg)
0 Comments