തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ (ഫോട്ടോ : അഷ്ടമുടി ലൈവ്)
ഇൻഷാദ് സജീവ്
അഞ്ചാലുംമൂട് : ഇഞ്ചവിളയിലെ വഴിവിളക്കുകൾ മുഴുവൻ കത്തിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇഞ്ചവിള വാർഡ് കമ്മിറ്റി. കോൺഗ്രസ് വാർഡ് പ്രസിഡൻറ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തെ സംബന്ധിച്ച പത്രപ്രസ്താവനയിലാണ് വാർഡ് കമ്മിറ്റി ആവശ്യം ഉന്നയിച്ചത്. വഴിവിളക്കുകൾ കത്താത്തതിനെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വിളക്കുകൾ കത്താത്തതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിക്കാണെന്ന് മനസ്സിലായതായും ജനങ്ങളുടെ പ്രശ്നത്തിൽ ഉദാസീനത തുടരുന്ന തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹനെ ഉപരോധിക്കുമെന്നും പത്രപ്രസ്താവനയിൽ വിശദമാക്കുന്നുണ്ട്.
വാർഡിലെ മുഴുവൻ പ്രദേശവും പ്രവർത്തകർ നേരിട്ട് പരിശോധിച്ചിരുന്നതായും. ഉടയങ്കാവിലേക്ക് ഇറങ്ങുന്ന വഴിയിൽ വഴിവിളക്കുകൾ കത്താത്തതിനാൽ സമീപത്തെ വീട്ടുകാർ റോഡിൽ വെളിച്ചം കിട്ടാത്തക്ക വിധം ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും വാർഡിൻറെ വടക്കേ അതിർത്തി ജംഗ്ഷനായ പൗർണമി ആഡിറ്റോറിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള കാഞ്ഞിയിൽ ഭാഗത്തേക്കുള്ള റോഡിൽ മിക്ക വഴിവിളക്കുകളും കത്തുന്നില്ലെന്നും. അഷ്ടമുടി മുക്കിൽ പടിഞ്ഞാറുഭാഗത്തുള്ളതും തെക്കോട്ട് പോസ്റ്റ് ഓഫീസ് ഭാഗത്തേക്ക് പോകുന്നതുമായ റോഡിലും സമാനമായ സ്ഥിതിവിശേഷമാണെന്നും. പ്രദേശത്തെ പുതുതായി നിർമ്മിച്ച പല റോഡുകളിലും വഴിവിളക്ക് സ്ഥാപിക്കാത്തതും ജനങ്ങളുടെ പരാതിക്ക് ഇടയാക്കിയിട്ടുണ്ടെന്നും ഉൾപ്പെടെ ഓരോ പ്രശ്നങ്ങളും എടുത്തു ചൂണ്ടിക്കാട്ടി കൊണ്ടാണ് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ കോൺഗ്രസ്സ് ആവശ്യപ്പെട്ടത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇഞ്ചവിള വാർഡ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ
ഇഞ്ചവിളയിലെ വഴിവിളക്കുകൾ മുഴുവൻ കത്തിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇഞ്ചവിള വാർഡ് കമ്മിറ്റി. പ്രദേശത്തെ ഇടറോഡുകളിലെ പല പോസ്റ്റുകളിലും വിളക്കുകൾ കത്തുന്നില്ല. വാർഡിലെ മുഴുവൻ പ്രദേശവും നേരിട്ട് പരിശോധിച്ചു മനസ്സിലാക്കിയതിൽ ഉടയങ്കാവിലേക്ക് ഇറങ്ങുന്ന വഴിയിൽ വഴിവിളക്കുകൾ കത്താത്തതിനാൽ സമീപത്തെ വീട്ടുകാർ റോഡിൽ വെളിച്ചം കിട്ടാത്തക്ക വിധം ലൈറ്റ് സ്ഥാപിച്ചിരിക്കുകയാണ്. എന്നിരുന്നാലും ആയത് പര്യാപ്തമല്ല. വാർഡിൻറെ വടക്കേ അതിർത്തി ജംഗ്ഷനായ പൗർണമി ആഡിറ്റോറിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള കാഞ്ഞിയിൽ ഭാഗത്തേക്കുള്ള റോഡിൽ മിക്ക വഴിവിളക്കുകളും കത്തുന്നില്ല. അഷ്ടമുടി മുക്കിൽ പടിഞ്ഞാറുഭാഗത്തുള്ളതും തെക്കോട്ട് പോസ്റ്റ് ഓഫീസ് ഭാഗത്തേക്ക് പോകുന്നതുമായ റോഡിലും സമാനമായ സ്ഥിതിവിശേഷമാണ്. പ്രദേശത്തെ പുതുതായി നിർമ്മിച്ച പല റോഡുകളിലും വഴിവിളക്ക് സ്ഥാപിക്കാത്തതും ജനങ്ങളുടെ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ഇഴജന്തുക്കളുടെ ഇണചേരൽക്കാലം ആയതിനാൽ വഴിവിളക്കുകൾ കത്താത്ത പ്രദേശത്ത് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്. വഴിവിളക്കുകൾ കത്തിക്കുന്നത് സംബന്ധമായി വാർഡ് കമ്മിറ്റി വിവരാവകാശ നിയമം 2005 പ്രകാരം 2022 ആഗസ്റ്റ് മാസം നൽകിയ അപേക്ഷയിൽ പ്രദേശത്തെ വഴിവിളക്കുകൾ കത്തിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിക്കാണ് എന്ന മറുപടിയാണ് ലഭിച്ചത്. ആകെയാൽ പഞ്ചായത്ത് സെക്രട്ടറി മേൽവിഷയത്തിൽ അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ ഉൾപ്പെടെ നടത്താൻ വാർഡ് പ്രസിഡൻറ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.
0 Comments