banner

ഇത്രയും ക്രൂരത നിറഞ്ഞ മനസ്സുള്ളവരുണ്ടോ!, ബൈക്കിന് പിന്നിൽ കയറിൽ വളര്‍ത്തുനായയെ കെട്ടിവലിച്ചു, രണ്ടംഗ സംഘത്തെ സംബന്ധിച്ച് അന്വേഷണം


സ്വന്തം ലേഖകൻ
കോഴിക്കോട് : വളര്‍ത്തുനായയെ കെട്ടിവലിച്ച്‌ ക്രൂരത. സിവില്‍ സ്‌റ്റേഷന് സമീപം ആണ് സംഭവം. നായയെ ബൈക്കില്‍ കെട്ടി രണ്ടംഗ സംഘം റോഡില്‍ അതിവേഗത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ചുള്ളിയോട് – ചെമ്പ്ര റോഡില്‍ രാത്രി നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്നത് മറ്റു യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. റോഡരികിലെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ നാട്ടുകാര്‍ ഞെട്ടി.

ചുള്ളിയോടിന് സമീപത്തെ ഹോസ്റ്റലിനടുത്തെ വീട്ടിലെ വളര്‍ത്തു നായയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടക്കാവ് പൊലീസ് രാത്രി പ്രാഥമിക അന്വേഷണം നടത്തി. ക്രൂരത കാട്ടിയവരെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്.

നായയെ കണ്ടത്തിയില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments