banner

ജ്യൂസ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നു പിടിച്ചു; ഇടുക്കിയില്‍ ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍


സ്വന്തം ലേഖകൻ
ഇടുക്കി : സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍.

പീരുമേട് അമ്ബലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്.

ഇടുക്കിയിലെ പീരുമേട്ടില്‍ ജ്യൂസ് വാങ്ങാൻ ബേക്കറിയില്‍ എത്തിയ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച കേസിലാണ് കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തത്.

പീരുമേട് ടൗണില്‍ ചീരൻ ജോലി ചെയ്യുന്ന കടയില്‍ വല്യമ്മക്ക് ഒപ്പമാണ് കുട്ടിയെത്തിയത്. ജ്യൂസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്‍കാനായി ഫ്രിഡ്ജിന് സമീപമെത്തിയപ്പോള്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments