banner

വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണി!, കൊല്ലത്ത് യുവാവിനെ പോലീസ് പിടികൂടി


സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം കൊട്ടിയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുന്നതിനിടെയാണ് ഇയാള്‍ യുവതിയെ തടഞ്ഞു നിര്‍ത്തിയത്.

യുവതിയെ വഴിയില്‍ തടഞ്ഞ പ്രതി കൈയില്‍ കയറിപ്പിടിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയത് പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റിലായത്.

Post a Comment

0 Comments