banner

കൊല്ലം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തുഞെരിച്ചുകൊന്നു!, പിന്നാലെ വീഡിയോയിലാക്കിയ ദൃശ്യങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കി, കൊല്ലം സ്വദേശിയായ 21കാരൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ
മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ കാമുകൻ ചെന്നൈയിൽ ഹോട്ടൽമുറിയിൽ കഴുത്തുഞെരിച്ചു കൊന്നു. കൊല്ലുന്ന രംഗം മൊബൈലിൽ പകർത്തി യുവാവ് വാട്സാപ്പ് സ്റ്റാറ്റസാക്കി. കൊല്ലം തെന്മല ഊരുകുന്ന് കാമ്പുളിനിൽ വീട്ടിൽ ബദറുദ്ദീന്റെ മകൾ ഫൗസിയ (20) യാണ് മരിച്ചത്. ഫൗസിയയുടെ കാമുകൻ കൊല്ലം സ്വദേശി എം. ആഷിഖിനെ (20)അറസ്റ്റു ചെയ്തു. ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിനിയാണ് ഫൗസിയ.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വെളളിയാഴ്ച ക്രോംപെട്ടിലെ ഹോട്ടലിൽ ആഷിഖ് ഫൗസിയക്കൊപ്പം മുറിയെടുത്തു. അവിടെവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ആഷിഖ് തന്റെ ടീഷർട്ടുകൊണ്ട് ഫൗസിയയുടെ കഴുത്തുമുറുക്കി കൊന്നു. ഈ രംഗം മൊബൈലിൽ പകർത്തി ആഷിഖ് വാട്സാപ്പ് സ്റ്റാറ്റസാക്കി. ഫൗസിയയുടെ ചില സുഹൃത്തുക്കൾ ഈ സ്റ്റാറ്റസ് കണ്ട് ഭയന്ന് വിവരം പോലീസിൽ അറിയിച്ചു. ഉടൻ പോലീസ് സംഘം ഹോട്ടലിലെത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപെട്ട് സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments